മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ പ്രവേശനാത്സവം ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം സൈമൺ.കെ.വർഗീസ് കൊമ്പശേരിൽ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ മാനേജിംഗ് ബോർഡ് ചെയർമാൻ ഫാ.എബി ഫിലിപ് അദ്ധ്യക്ഷനായി. ഐ.ടി.ഐ ചാപ്പൽ സഹ വികാരി ഫാ.റിജോ മാത്യു ജോസഫ്, ഐ.ടി.ഐ മാനേജിംഗ് ബോർഡ് ട്രഷറർ മാത്യു ജോൺ, സെക്രട്ടറി ജോർജ് ജോൺ, പ്രിൻസിപ്പൽ കെ.കെ.കുര്യൻ, അദ്ധ്യാപകരായ ജ്യോതി പ്രകാശ്, ജോൺ വിദ്യാസാഗർ, ബിന്ദു വിശ്വനാഥൻ, സെമിത ജോസ്, ജെ.സിന്ധു, രേഷ്മ.ജി.കുറുപ്പ് എന്നിവർ സംസാരിച്ചു.