മാവേലിക്കര: റോട്ടറി ക്ലബിന്റെ സാഹിത്യ മത്സരങ്ങളിൽ പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ ഓവറോൾ കിരീടം നേടി. ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ്, ബിഷപ് മൂർ വിദ്യാപീഠം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അനന്യ.വി.നായർ, വർഷ വിജയകുമാർ (പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ), അലീന മറിയം സജി, നിമിഷ ഗേസ് സാം, ഏയ്ജൽ സോളമൻ (മാവേലിക്കര ബിഷപ് ഹോഡ്ജസ്), എസ്.സിദ്ധിത, സബിന മുഹമ്മദ്, മധുബനി.ആർ.നാഥ് (കല്ലുമല ബിഷപ് മൂർ വിദ്യാപീഠം), ദേവപ്രിയ, സിമിത് ഷിബു (മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം), ആകാൻഷ സജി കുമാർ (ചെറുകുന്നം എസ്.എൻ സെൻട്രൽ സ്കൂൾ)എന്നിവർ വിവിധ വിഭാഗങ്ങളിൽ സമ്മാനം നേടി . റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ ഡാനിയേൽ, സെക്രട്ടറി സജീവ് കുമാർ കോശി, കൺവീനർ എ.ഡി.ജോൺ എന്നിവർ സംസാരിച്ചു.