മാവേലിക്കര:കെ.എസ്.ആർ.ടി.സിയുടെ നൂതന സംരംഭമായ യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം 27ന് വൈകിട്ട് 4ന് മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര പൊതുമേഖലയിലുളള എണ്ണക്കമ്പനികളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുന്ന ഔട്ട്‌ലെറ്റുകളിൽ ഒന്നാണ് ഇത്. ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഈ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാക്കും.