മാന്നാർ: പ്രഖ്യാപിത പൈതൃകഗ്രാമം ടൂറിസത്തിനോടൊപ്പം പിൽഗ്രിം ടൂറിസത്തിനും പ്രാധാന്യം നൽകി ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലെ മാന്നാർ, നിരണം, പരുമല, പാണ്ടനാട്, ചെങ്ങന്നൂർ, ആറന്മുള പ്രദേശങ്ങളെ ബന്ധിപ്പിച്ച് എത്രയും വേഗം പദ്ധതി നടപ്പിലാക്കണമെന്ന് പാരിസ്ഥിതിക സംഘടനയായ മിലൻ21 വാർഷിക ജനറൽബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ പി.എ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മധു പുഴയോരം പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 25 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.