photo
ലയൺസ് ക്ലബ്ബ് ഒഫ് മുഹമ്മയുടെ നേതൃത്വത്തിൽ മുഹമ്മ കെ.പി.എം.യു.പി സ്‌കൂളിലേയ്ക്ക് നൽകിയ പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന ഷാബു നിർവഹിക്കുന്നു

ചേർത്തല : ലയൺസ് ക്ലബ്ബ് ഒഫ് മുഹമ്മയുടെ നേതൃത്വത്തിൽ മുഹമ്മ കെ.പി.എം.യു.പി സ്‌കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. പി.​ടി.എ പ്രസിഡന്റ് ജെ.റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.​ടി.സജി പച്ചക്കറിത്തൈകൾ മുഹമ്മ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്സൺ ചന്ദ്രയ്ക്ക് കൈമാറി. സ്‌കൂൾ കായികമേളയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ലയൺസ് ക്ലബ്ബ് ഒഫ് മുഹമ്മ വൈസ് പ്രസിഡന്റ് എസ്.നവാസ്, സെക്രട്ടറി വി.കെ.പുഷ്പരാജ്, ട്രഷറർ കെ.ആർ.പ്രദീപ്, മുഹമ്മ കൃഷി ഓഫീസർ കൃഷ്ണ, സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി വിജയൻ എന്നിവർ പങ്കെടുത്തു.