ചേർത്തല:ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് വിമൻസെൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികൾക്കായി ഏകദിന വ്യക്തിത്വവികസന സെമിനാർ സങ്കടിപ്പിച്ചു. കേരള സ്റ്റേറ്റ് മൈനോരിറ്റി ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ഡയറക്ടർ പ്രൊഫ.മോനമ്മ കോക്കാട് ക്ലാസ് നയിച്ചു.സ്വഭാവരൂപീകരണം,വ്യക്തിത്വ വികസനം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പെൺകുട്ടികൾക്കുള്ള മാർഗനിർദേശങ്ങൾ ചർച്ചാ ക്ലാസിന്റെ ഭാഗമായി നടത്തി. കോളേജ് അസിസ്റ്റന്റ് പ്രൊഫ. മിന്നു മാത്യു, ഡോ.എം.എ.ഫ്ലോറൻസ് എന്നിവർ പങ്കെടുത്തു