obit

ചേർത്തല: തങ്കി സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ ഉഴുവ പുതിയകാവ് ആനന്ദ നിവാസിൽ എൻ.ഗോപാലകൃഷ്ണൻ നായർ (89)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.ദീർഘകാലം ഹാൻടെക്സ് ഡയറക്ടർ ബോർഡംഗമായിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം,ജില്ലാ സഹകരണ സ്പിന്നിംഗ് മിൽ ഡയറക്ടർ ബോർഡംഗം, ഹാൻഡ് ലൂം ബോർഡ് ഉപദേശക സമിതിയംഗം,സംസ്ഥാന മിനിമം വേജ് കമ്മി​റ്റിയംഗം,സംസ്ഥാന സഹകരണ യൂണിയൻ അംഗം,താലൂക്ക് ഹാൻഡ് ലൂം സൊസൈ​റ്റി പ്രസിഡന്റ്,പുതിയകാവ് ദേവസ്വം പ്രസിഡന്റ്, പുതിയകാവ് എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ്,താലൂക്ക് എൻ.എസ്.എസ് യൂണിയൻ കമ്മി​റ്റിയംഗം, ഉഴുവ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:കെ.ആനന്ദവല്ലിയമ്മ(റിട്ട.എച്ച്.എം സെന്റ് തോമസ് എൽ.പി.എസ്,പള്ളിത്തോട് ).മക്കൾ:സീതാലക്ഷ്മി (കേരളാ ബാങ്ക് കല്ലറ),ഡോ.ജി.വേണുഗോപാൽ (ദന്തൽ സർജൻ,ചേർത്തല),എ.ജി.രാജഗോപാൽ (ദുബായ്).മരുമക്കൾ:സന്തോഷ് മേനോൻ,വിജയലക്ഷ്മി,സുനിത.