s
ഹിന്ദി അദ്ധ്യാപക കോഴ്‌സ്

ആലപ്പുഴ: കേരള സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. 50ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 നും 35നും മദ്ധ്യേയാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി,പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. അപേക്ഷകൾ ഒക്‌ടോബർ 20 ന് മുമ്പ് പ്രിൻസിപ്പൽ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ,പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 8547126028, 0473 -4296496,