ചേർത്തല: പുത്തനമ്പലം ശ്രീ കേശവഗുരു ഗ്രന്ഥശാലയിൽ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും 16ന് രാവിലെ 9 മുതൽ പുത്തനമ്പലം എസ്.എൻ.വി ഗവ.എൽ.പി.എസിൽ നടക്കും. തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളേജിന്റെയും ശ്രീ കേശവ ഗുരു ഗ്രന്ഥശാല വയോജന വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ്. മെഡിക്കൽ കോളേജിലെ ഡോ.ആർ.ജ്യോതിയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ദരായ പത്തോളം ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും.റോട്ടറി ഇന്റർനാഷണൽ ഗവർണർ കെ. ബാബുമോൻ മുഖ്യാതിഥിയാകും.കെ.പി.നന്ദകുമാർ,ടി.പി.കനകൻ,ബൈരഞ്ജിത്ത്,ബി.ഇന്ദിര, എന്നിവർ പങ്കെടുക്കും. വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും 9495758840,9446191984,9349253866 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.