ആലപ്പുഴ: കൈനകരി ജലോത്സവത്തോടനുബന്ധിച്ച് വഞ്ചിപ്പാട്ട്, നാടൻ പാട്ട്, തിരുവാതിരക്കളി എന്നീ മത്സരങ്ങൾ നടത്തുന്നു. എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗം വിദ്യാർത്ഥികൾ, സ്ത്രീകൾ, പുരുഷന്മാർ, പൊതു വിഭാഗം എന്നിങ്ങനെ തിരിച്ചാണ് മത്സരങ്ങൾ കുട്ടനാടൻ ശൈലിയിലാണ് മത്സരങ്ങൾ. ഒരു ടീമിൽ 12 പേരിൽ കൂടാൻ പാടില്ല. താത്പര്യമുള്ളവർ 18നകം കൈനകരി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം.