ambala
സി.പി. എം നീർക്കുന്നം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കണ്ടൻ കുളങ്ങര ബ്രാഞ്ച് സ്ഥാപിച്ച കോൺവെക്സ് മിററുകൾ എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : അപകടരഹിതമായ യാത്രക്കായി തീരദേശ എൽ.പി സ്കൂൾ ജംഗ്ഷനിലും കണ്ടൻകുളങ്ങര ജംഗ്ഷഷനിലും കോൺവെക്സ് മിററുകൾ സ്ഥാപിച്ചു. സി.പി.എം നീർക്കുന്നം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കണ്ടൻകുളങ്ങര ബ്രാഞ്ചാണ് മിററുകൾ സ്ഥാപിച്ചത്. എച്ച്. സലാം എം.എൽ. എ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം സി.ഷാംജി, നീർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.ദിലീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്.സുമേഷ്, യദുകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി പി.ശശി, ബ്ലോക്ക്‌ പഞ്ചായത്തംഗം അഡ്വ.പ്രദീപ്തി സജിത്ത്, മോഹൻദാസ്, ജയാ സാധുപാലൻ എന്നിവർ പങ്കെടുത്തു.