arr
അരൂർ ഗുരുശക്തി ട്രസ്റ്റിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അരൂർ: അരൂർ ഗുരുശക്തി ട്രസ്റ്റിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു .എസ്.എൻ.ഡി.പി യോഗം 960 -ാം നമ്പർ ശാഖ പ്രസിഡന്റ് കെ.ആർ.ഗംഗാധരൻ അദ്ധ്യക്ഷനായി. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി.ബിജു, ട്രസ്റ്റ് രക്ഷാധികാരി സി.എസ്.ബാബു,പ്രസിഡന്റ് ആർ.അരുൺ,സെക്രട്ടറി വി.ആർ.സിരൺ,സേവ്യർ പോത്തംപള്ളി എന്നിവർ സംസാരിച്ചു.