കായംകുളം: ജനാധിപത്യ കേരളാ കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 59-ാം ജന്മദിനം വിവിധ മണ്ഡലങ്ങളിൽ പതാകദിനമായ് ആചരിച്ചു.ചെട്ടികുളങ്ങര മണ്ഡലം പരിപാടി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഭുവനേന്ദ്ര ബാബു പതാക ഉയർത്തി. ഉന്നതാധികാര സമിതി അംഗം എൻ.സത്യൻ ജന്മദിന സന്ദേശം നൽകി. തുടർന്നു ജയൻ ചെട്ടികുളങ്ങര, ജോർജ് .ഉമ്മൻ,കെ.ബിജു പത്തിയൂർ, ബി.ബിജു കായംകുളം,ആർ.രാഹുൽ,എസ്.ദിപേഷ് തുടങ്ങിയവർ സംസാരിച്ചു.