 
അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. 1:40 അദ്ധ്യാപക വിദ്യാർത്ഥി അനുപാതം പുന:സ്ഥാപിക്കുക, ഉച്ച ഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കുക, ഡി.എ കുടിശിക അനുവദിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ ) സംസ്ഥാനത്തുടനീളം വിദ്യാലയങ്ങളിലും ഉപജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധദിനം ആചരിച്ചു. അമ്പലപ്പുഴ ഉപജില്ലാ ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ആർ.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.ആർ.ജോഷി, എം.മനോജ്,ബിജു തണൽ, പ്രശാന്ത് ആറാട്ടുപുഴ,ആർ.ഗിരീഷ് ചന്ദ്രൻ,വി.ശിവപ്രസാദ്, എെ.എം.അനീഷ്, ഇ.ഷാജഹാൻ, എസ്.സീമ ,എ.ഹസീന എന്നിവർ സംസാരിച്ചു.