ചേപ്പാട് : ചേപ്പാട് കിഴക്ക് 1064 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമവും എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം ശശികുമാറിന് സ്വീകരണവും നടന്നു. ഡോ.എം.ശശികുമാർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിള്ളയുടെ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി എസ്. ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. ചേപ്പാട് വി.ശിവപ്രസാദ്,ചേപ്പാട് വി.പ്രദീപ്, ചേപ്പാട് എം.ആർ.ദേവകൃഷ്ണൻ, ചേപ്പാട് ഹരിശങ്കർ എന്നിവരെ പ്രതിഭാപുരസ്‌കാരം നൽകി ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.രവികുമാർ, പ്രതിനിധിസഭ മെമ്പർ ടി.ആർ.വേണുഗോപാൽ, യൂണിയൻ സെക്രട്ടറി എസ്. സന്തോഷ്‌കുമാർ, എൻ.രാജ്‌നാഥ്, തുളസീകൃഷ്ണ , വത്സല നായർ, ജയശ്രീ എന്നിവർ സ്കോളർഷിപ്പുകളും വിവിധ എൻഡോവുമെന്റുകളും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രൊഫ.വി. എൻ. വിജയൻ വിതരണം ചെയ്തു. ശ്രീഹരി,രാധാകൃഷ്ണപിള്ള, വിജയകുമാരകുറുപ്പ്, രഘുനാഥൻ, രഞ്ജിത് നായർ, അനിൽകുമാർ, ശരത് ചന്ദ്രൻ, ഉണ്ണികൃഷ്ണൻ നായർ, ഷീല രമേശ് ഹേമ ജി. നായർ, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. സതീഷ് കുമാർ നന്ദി പറഞ്ഞു.