തുറവൂർ : വളമംഗലം തെക്ക് പുത്തേഴത്ത് ശ്രീകാളിശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്രം തന്ത്രി പൂച്ചാക്കൽ രാജേഷ് വിഗ്രഹപ്രതിഷ്ഠ നടത്തി. തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ. 16 ന് യജ്ഞം സമാപിക്കും.