g
കായിക ദിനാചരണത്തിന്റെ ഭാഗമായി ജി.വി.രാജയുടെ ഛായാചിത്രത്തിന് മുന്നിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു തിരിതെളിക്കുന്നു

ആലപ്പുഴ : കായികദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ജി.വി.രാജയുടെ ഛായാചിത്രത്തിന് മുന്നിൽ തിരിതെളിയിച്ചു ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി.ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ കാമ്പയിനും തുടക്കമായി.

ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ്കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്പോർട്സ് കൗൺസിൽ അംഗം കെ കെ പ്രതാപൻ സംസാരിച്ചു. വിമുക്തി ജില്ലാ മിഷനുമായി ചേർന്ന് ജില്ലയിലാകെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഞ്ചുറാമിന്റെ നേതൃത്വത്തിലാണ് പരിപാടികൾ.