ഹരിപ്പാട്: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കായുളള ശുചിമുറികൾ ആധുനികവത്കരിച്ചു. ഉദ്ഘാടന കർമ്മം റോട്ടറിയുടെ മുൻ അസി.ഗവർണർ ആർ.ഓമനക്കുട്ടൻ നിർവഹിച്ചു. ഡോ.ഷെർലി ലോഹിതൻ , മഞ്ജു കൈപ്പള്ളിൽ,റിജി ജോൺ,പ്രൊഫ.ശബരിനാഥ് എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി. ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രശ്മി ഹരിപ്പാട് റോട്ടറി ക്ലബിനെ അനുമോദിച്ചു. അദ്ധ്യാപിക ആസിഫാ നന്ദി പറഞ്ഞു.