lahari-virudha-campaig
മാന്നാർ കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി നിർവ്വഹിക്കുന്നു

മാന്നാർ : കുരട്ടിക്കാട് കെ.ആർ.സി വായനശാല, ഈസ്റ്റ് വെൽഫയർ എൽ.പി സ്കൂൾ, പി.ടി.എ, കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എ അൻസർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ ഒപ്പ് ശേഖരണം ഉദ്ഘാടനം വത്സല ബാലകൃഷ്ണൻ നിർവഹിച്ചു. സി.ഡി.എസ് അംഗം സുജ, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി.എക്സൈസ് ഇൻസ്പെക്ടർ വി.അരുൺ കുമാർ ക്ലാസിന് നേതൃത്വം നൽകി. കെ.എൻ. ഉമാറാണി, രജിത് കെ.ആർ എന്നിവർ സംസാരിച്ചു.