ആലപ്പുഴ: സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് സബ് ജില്ലാ തലത്തിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരിൽ നിന്ന് നിർബന്ധമായി നടത്തുന്ന പണപ്പിരിവ് അവസാനിപ്പിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കലോത്സവത്തിലെ നടത്തിപ്പിന്റെ പേരിൽ ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകളുമായി കൂടിയാലോചിക്കാതെ ഉപജില്ലാ ഓഫീസർമാർ എടുക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്നും എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ, ജനറൽ സെക്രട്ടറി എസ്.മനോജ്, ട്രഷറർ കെ.എ.വർഗ്ഗീസ് എന്നിവർ അറിയിച്ചു.