മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ സ്ഥിതി ചെയ്യുന്ന സർപ്പക്കാവിൽ അനുഞ്ജാകലശവും നൂറുംപാലും 16 ന് രാവിലെ 8ന് നടക്കും. തന്ത്രി മുഖ്യൻ കല്ലംമ്പള്ളിൽ വാമനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. അനുഞ്ജാകലശപൂജ, അഭിഷേകം, നൂറുംപാലും സമർപ്പണം, ദീപാരാധന, അനുഞ്ജ വാങ്ങൽ, ദക്ഷിണ തുടങ്ങിയ ചടങ്ങുകൾ നടക്കും. ശാഖാ യോഗം പ്രസിഡന്റ് ദയകുമാർ ചെന്നിത്തല, വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ, സെക്രട്ടറി രേഷ്മാ രാജൻ, കമ്മിറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.