അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡിൽ നിന്ന് ലഭിച്ച പണം സെക്യൂരിറ്റി ജീവനക്കാരി ഉടമയ്ക്കു തിരികെ നൽകി. കുട്ടികളുടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ഡ്യൂട്ടിയിലായിരുന്ന രാജമണിക്ക് കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയാണ് 5900 രൂപ ലഭിച്ചത്. രാജമണി ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലെത്തി പണം പൊലീസിനെ ഏൽപ്പിച്ചു. ഇതിനിടെ, കുട്ടിയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയ തണ്ണീർമുക്കം വാരണം അറയ്ക്കൽ വീട്ടിൽ ജ്യോതിമോൻ റാവു പണം നഷ്ടപ്പെട്ടതായി പറഞ്ഞ് എയ്ഡ് പോസ്റ്റിലെത്തി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എസ്.ഐ മധുസൂദനക്കുറുപ്പ് ,എ.എസ്.ഐ സനകദേവ് എന്നിവരുടെ സാന്നിധ്യത്തിൽ രാജമണി പണം ജ്യോതിമോൻ റാവുവിന് കൈമാറി.