അമ്പലപ്പുഴ: ക്രൂര നിശാചരൻമാരും മയക്കുമരുന്ന് മാഫിയയും ചേർന്ന് സൃഷ്ടിക്കുന്ന പൈശാചികതയുടെ ഉന്മൂലനത്തിനായി ഭാരതീയ ജനതാ മഹിളാ മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ ഇരുട്ടകറ്റൽ സമരം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് അദ്ധ്യക്ഷയായി. ബി.ജെ.പി ജില്ലാ ഭാരവാഹികളായ പി.കെ.വാസുദേവൻ, അരുൺ അനിരുദ്ധൻ, ബിജെ.പി മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, സജി.പി.ദാസ് , മഹിളാ മോർച്ച നേതാക്കളായ ബീനകൃഷ്ണകുമാർ, മഞ്ജു ഷാജി, ആശാ ലാൽജി, ഉഷാ സാബു, അമ്പിളി രമേശ്, പ്രീതാ രാജേഷ്, സരസ്വതി രമേശ്, സന്ധ്യ സുരേഷ്, ജയലളിത തുടങ്ങിയവർ സംസാരിച്ചു.