വള്ളികുന്നം: വട്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണം പുത്തൻവീട്ടിൽ സുരേഷ്.സി.പിള്ളയും നാലമ്പല പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഭക്തജനങ്ങളും നടത്തുവാൻ ഉപദേശക സമിതി തീരുമാനിച്ചു. ജീർണിച്ച കളിത്തട്ടുകളുടെ പുനരുദ്ധാരണം ദേവസ്വം ബോർഡ് നടത്തും. നിലവിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് എൻ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ.ഷാജി വികസന റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ സി.ആർ.മോഹനകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിലാഷ് കുമാർ, പഞ്ചായത്ത് അംഗം കെ.ഗോപി, ബിനു ഏണിക്കാട്, ഷാജി വായ്ക്കാട് എന്നിവർ സംസാരിച്ചു.