മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ നാലാമത് വിവാഹപൂർവ കൗൺസലിംഗ് 15,16 ദിവസങ്ങളിൽ മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. മുവാറ്റുപുഴ വിദ്യാ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖരായ ശ്രീനാരായണ ദർശന പ്രഭാഷകരും, മനഃശാസ്ത്രജ്ഞരും, ആരോഗ്യരംഗത്തെ വിദഗ്ദ്ധരും നേതൃത്വം നൽകുന്ന കുടുംബ ശാക്തീകരണ കോഴ്സാണ് യൂണിയൻ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. 10 മുതൽ കുടുംബ ഭദ്രത, സ്ത്രീ പുരുഷ ലൈംഗികത എന്നീ വിഷയങ്ങളിൽ പായിപ്ര ദമനൻ, ഡോ.സുരേഷ് കുമാർ എന്നിവർ ക്ലാസുകൾ നയിക്കും. 16 ന് രാവിലെ 9 മുതൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗം സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ ദയകുമാർ ചെന്നിത്തലയും ഗർഭധാരണം, പ്രസവം എന്ന വിഷയത്തിൽ ദർശന ഷിനോജും പുരുഷ മനഃശാസ്ത്രം എന്ന വിഷയത്തിൽ അഡ്വ.വിൻസന്റ് ജോസഫും ക്ലാസുകൾ നയിക്കും. വൈകിട്ട് 4ന് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും.