മാവേലിക്കര: ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ദേവസ്വംബോർഡിലും ബിവറേജസ് വകുപ്പിലും ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിലും ജോലി വാഗ്ദാനം ചെയ്ത് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകൾ ചമച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും സമഗ്രമായ അന്വേഷണത്തിലൂടെ വസ്തുതകൾ മുഴുവൻ പുറത്തു കൊണ്ടു വരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.