l
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെത്തിയ ജില്ലാ കളക്ടർ കൃഷ്ണ തേജ അന്തേവാസികളെ സന്ദർശിക്കുന്നു

ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയം ,കരിമുളയ്ക്കൽ ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിൽ ജില്ലാ കളക്ടർ കൃഷ്ണ തേജ സന്ദർശനം നടത്തി.ഇന്നലെ വൈകിട്ടായിരുന്നു സന്ദർശനം.ചിൽഡ്രൻസ് ഹോമിന് ടെലിവിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കു 50000 രൂപയുടെ സഹായമെത്തിക്കാൻ സ്‌പോൺസറെയും കളക്ടർ ഉറപ്പ് നൽകി.ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ അഭ്യർത്ഥന പ്രകാരമായിരുന്ന കളക്ടർ ചിൽഡ്രൺസ് ഹോമിലെത്തിയത്.ചിൽഡ്രൻസ് ഹോമിലെത്തിയ അദ്ദേഹം അവിടുത്തെ പരിമിധികൾ ബോധ്യപ്പെട്ടു. കുട്ടികളുമായി ഏറെ നേരം ചെലവഴിച്ച കളക്ടർ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും അവരുടെ നാടൻപാട്ടുകൾ ആസ്വദിക്കുകയും ചെയ്താണ് മടങ്ങിയത്.മഹാത്മാഗാന്ധി ദേശീയ തെഴിലുറപ്പ് ജോലികൾ നടക്കുന്ന നൂറനാട്, താമരക്കുളം പഞ്ചായത്തുകളിലെ തൊഴിലിടങ്ങളും അദ്ദേഹം സന്ദർശിച്ചു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, വൈസ് പ്രസിഡന്റ് സിനുഖാൻ, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ജില്ലാ ശിശുസംരക്ഷണ ഓഫീസർ റ്റി.വി. മിനിമോൾ, സാനിട്ടോറിയം ആർ.എം.ഒ രജീഷ്,രജിത അളകനന്ദ, ബിനു റോയി തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.