കായംകുളം : നഗരത്തിൽ സ്‌കൂളുകളിലും പള്ളിയിലും മോഷണം. കായംകുളം എൽ.പി സ്‌കൂൾ, ബോയ്സ് ഹൈസ്‌കൂൾ, യു.പി. സ്‌കൂൾ, സമീപത്തെ മലങ്കര കത്തോലിക്ക പള്ളിയിലുമാണ് മോഷണം നടന്നത്. സ്‌കൂൾ ഓഫീസിന്റെ വാതിലും പളളിയിലെ കാണിക്കവഞ്ചിയും കുത്തിതുറന്നാണ് മോഷണം നടത്തിയത്. കായംകുളം യു.പി.സ്‌കൂളിലെ ഓഫീസിലെ അലമാരയിൽ നിന്ന് 19000 രൂപയും ബോയ്സ് ഹൈസ്‌കൂളിൽ നിന്ന് 1000 രൂപയും മോഷണം പോയി. യു.പി സ്‌കൂളിൽ നിന്ന് ഓൺലൈൻ പഠനത്തിനായുള്ള നാല് മൊബൈൽ ഫോണുകളും മോഷണം പോയി. എൽ.പി സ്‌കൂളിലെ അലമാരകുത്തിതുറന്നിട്ടുണ്ട്. ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. പള്ളിക്കകത്തെ അലമാരകളും കുത്തിതുറന്ന് പണം അപഹരിച്ചു .രാവിലെ സ്‌കൂളിൽ അദ്ധ്യാപകരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.