ചാരുംമൂട്: കായംകുളം ഉപജില്ലാ തല ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി മേള താമരക്കുളം വി.വി.എച്ച്.എസ്.എസിൽ തുടങ്ങി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എൽ.പി, യു.പി, എച്ച്. എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 1000 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്.ശാസ്ത്ര മേളയുടെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങളുടെ മോഡലുകൾ ശ്രദ്ധേയമായി.താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു മേള ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. ചുനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ. ഇ.ഒ എ.സിന്ധു, പഞ്ചായത്തംഗം അനില തോമസ്, പ്രിൻസിപ്പൽ ജിജി .എച്ച്.നായർ, പ്രഥമാദ്ധ്യാപകൻ എ.എൻ.ശിവപ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് സുനിതാ ഉണ്ണി ,അനിതകുമാരി, എസ്.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.