 
ആലപ്പുഴ: അർബൻ കോ ഓപറേറ്റീവ് ബാങ്കിന്റെ മുൻ പ്രസിഡന്റും സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായ എ.ശിവരാജന്റെ അനുസ്മരണ സമ്മേളനം ആചരിച്ചു. ബാങ്ക് അങ്കണത്തിൽ ബാങ്ക് ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് എ.ശിവരാജന്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. ബാങ്ക് പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം.കെ.സജിത്ത്, അജയസുധീന്ദ്രൻ, ആർ.അനിൽകുമാർ, ദീപ്തി അജയകുമാർ, എം.വി.ഹൽത്താഫ്, കെ.കുട്ടപ്പൻ, എം.സുനിൽകുമാർ, ജെ.ഭാഗ്യവതി, തോമസ് ജെയിംസ് എന്നിവർ സംസാരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ എ.ശിവരാജന്റെ ഫോട്ടോ പ്രസിഡന്റ് പി.ജ്യോതിസ് അനാച്ഛാദനം ചെയ്തു.