ചേർത്തല: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കായൽ പദ്ധതി പ്രകാരം കായിപ്പുറം ബോട്ട് ജെട്ടി കടവിൽ ഒരു ലക്ഷം കരീമീൻ കുഞ്ഞുങ്ങളെയും ഒരു ലക്ഷം പൂ മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ഉദ്ഘാടനം ചെയ്തു. എം.എസ്. ലത,എം.ചന്ദ്ര,ലൈല ഷാജി, വിനോദ്,എം.ഷാനവാസ്,കെ.എൻ.ബാഹുലേയൻ,വി.എൻ.ബാലചന്ദ്രൻ,
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സിബി,അസി.എക്സ്റ്റൻഷൻ ഓഫീസർ ആശമോൾ ആന്റണി എന്നിവർ സംസാരിച്ചു.