r
t

ആലപ്പുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യുവ ഉത്സവത്തിന്റെ ജില്ലാ മത്സരങ്ങൾ ഇന്ന് ആലപ്പുഴ എസ്.ഡി കോളേജിൽ ആരംഭിക്കും. കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചിത്രരചന, കവിതാരചന (മലയാളം) പ്രസംഗം (ഹിന്ദി/ ഇംഗ്ലീഷ്) മൊബൈൽ ഫോട്ടോഗ്രഫി, തിരുവാതിര, യുവ സംവാദം എന്നിവയിൽ മത്സരങ്ങൾ നടക്കും.

രാവിലെ 9ന് തുടങ്ങുന്ന പരിപാടി കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ജി.ജയദേവ് സമ്മാന ദാനം നിർവഹിക്കും. 15നും 29നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. കാഷ് പ്രൈസും പ്രശസ്തി പത്രവുമുണ്ട്.