t
t

ആലപ്പുഴ: ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും ചർച്ചയും നടത്തി.

ആലപ്പുഴ ഓഫീസിൽ നടന്ന പരിപാടി കള്ള് വ്യവസായ ബോർഡ് ചെയർമാൻ എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ബേബി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ സി.എസ്. സതീഷ് കുമാർ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ എം.ജി. സരേഷ്, വിവിധ തൊഴിലുടമ പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു