ആലപ്പുഴ: തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഋഗ് വേദയജ്ഞം 17 മുതൽ 25 വരെ നടക്കും. അരുൺ സൂര്യഗായത്രിയാണ് ആചാര്യൻ. 17ന് രാവിലെ 5.30ന് ആചാര്യവരണം, പുണ്യാഹ ശുദ്ധി. വൈകിട്ട് 5.30ന് മേൽശാന്തി പരമേശ്വരൻ നമ്പുതിരി ഭദ്രദീപം തെളിക്കും. വിഗ്രഹപ്രതിഷ്ഠാ ഭാഗവത സത്ര സമിതി വൈസ് പ്രസിഡന്റ് എസ്.നാരായണ അയ്യർ നിർവ്വഹിക്കും. ഗ്രന്ഥസമർപ്പണം പ്രഭാ അന്തർജനം, നിറപറ സമർപ്പണം ദേവസ്വം അഡ്മിനിസ്ട്രറ്റർ, നെല്ലിത്തൈ സമർപ്പണം സൂര്യവംശി ശനീശ്വര അഖാഡ ജനറൽ സെക്രട്ടറി ആനന്ദ് നായർ എന്നിവർ നിർവഹിക്കും. 7 ന് ഋഗ് വേദമാഹാത്മ്യ പ്രഭാഷണം.
21ന് രാത്രി 7.30 ന് ഗവ.സംസ്‌കൃത കോളേജ് പ്രിൻസിപ്പൽ പൈത്യക രത്‌നം പ്രൊഫ. ഉണ്ണികൃഷ്ണൻ നമ്പുതിരിയുടെയും 25ന് ഉച്ചയ്ക്ക് 12ന് സാമവേദി ഡോ.ശിവകരൻ നമ്പുതിരിപ്പാടിന്റെയും പ്രഭാഷണം. ദീപാവലി ദിനമായ 24 ന് വിശേഷാൽ നിവേദ്യ അരവണ പായസം, തീർത്ഥ ഘട്ടത്തിൽ മംഗളാരതി, വാവ് ദിനത്തിൽ രാവിലെ വിശേഷാൽ തിലഹോമം, പിതൃപൂജ, പിതൃബലി, യജ്ഞശാലയിൽ വസോർ ധാര, മഹാപൂർണ്ണാ ഹൂതി, കലശംഎന്നിവയുണ്ടാകും. തുളസിത്തൈ നടീൽ കർമ്മം ഡോ.വിഷ്ണുനമ്പൂതിരി നിർവഹിക്കും. ഗ്രഹണം പ്രമാണിച്ച് രാത്രി 7.15ന് ആയിരിക്കും ക്ഷേത്രനട തുറക്കൽ. ക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ തിരുവുത്സവം നവംബർ 21ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും.