ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അമൃതം പദ്ധതിയുടെ ഭാഗമായ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.പ്രദീപ് കൂട്ടാല,രാജീവ് വാര്യർ, ജോമോൻ കണ്ണാട്ട്മഠം, ഗോപകുമാർ ഉണ്ണിത്താൻ,ബോബൻ വർഗീസ് എന്നിവർ സംസാരിച്ചു. ടി.അനിത കുമാരി,കെ.എൻ.ശ്രീലേഖ, മുഹ്‌സിന, സാനി, സംഗീത എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.