t
t

ആലപ്പുഴ: വിദ്യാർത്ഥികൾക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും സ്‌കിൽ ലോൺ നേടാൻ അവസരം. അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്കാണ് ലോൺ നൽകുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 15ന് കാനറ ബാങ്കിന്റെ ബോട്ട് ജെട്ടി റോഡ് ബ്രാഞ്ചിൽ സ്‌കിൽ ലോൺ മേള നടത്തും. പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടാൻ ജാമ്യമോ ഈടോ ഇല്ലാതെ 5000 മുതൽ ഒന്നര ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭിക്കും. കോഴ്‌സ് കാലയളവിലും തുടർന്നുള്ള ആറ് മാസവും മൊറട്ടോറിയവും മൂന്നു മുതൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയുമുണ്ട്. ഫോൺ: 9447328144/9495999613/ 8848094505