ആലപ്പുഴ: കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ നടത്തും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. പ്രസംഗം, വീഡിയോ, ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങളാണ് നത്തുന്നത്.

എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് 'ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം' എന്ന വിഷയത്തിൽ അഞ്ച് മിനിറ്റിൽ കവിയാത്ത പ്രസംഗം ഓഡിയോ/വീഡിയോ രൂപത്തിൽ അയയ്ക്കാം. പേര്, വിലാസം, പഠിക്കുന്ന ക്ലാസ്, സ്‌കൂൾ എന്നിവ വ്യക്തമാക്കണം.

കോളേജ് വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോചിത്ര മത്സരമാണ്. ഇതിനായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ 30 സെക്കന്റ് മുതൽ മൂന്ന് മിനിട്ട് വരെ ദൈർഘ്യമുള്ള മൗലിക സൃഷ്ടികൾ സമർപ്പിക്കാം. മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായാരിക്കണം. പോസ്റ്റർ രൂപകൽപന മത്സരത്തിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയ ജെ.പി.ഇ.ജി. ഫോർമാറ്റിലുള്ള ഇംഗ്ലീഷ്/മലയാളം പോസ്റ്ററുകളാണ് അയക്കേണ്ടത്. അയക്കുന്ന ആളുടെ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തണം. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. സമ്മാനർഹമാകുന്ന പ്രസംഗങ്ങൾ മീഡിയ അക്കാഡമിയുടെ റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യും. വീഡിയോ, പോസ്റ്ററുകൾ എന്നിവ അക്കാഡമിയുടെ മാദ്ധ്യമ ജാലകം ടെലിവിഷൻ പരിപാടിയിലും സംപ്രേഷണം ചെയ്യും.

സൃഷ്ടികൾ 26ന് വൈകിട്ട് അഞ്ചിന് മുമ്പായി notodrug.keralamediaacademy.org എന്ന ലിങ്കിൽ നൽകണം. ഫോൺ: 9744844522.