t
t

ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും കുട്ടനാട് ഡെവലപ്‌മെൻറ് അതോറിട്ടി രൂപീകരിക്കുകയാണ് വേണ്ടതെന്നും കേരള നെൽ - നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
ഒന്നാം കുട്ടനാട് കാർഷിക പാക്കേജ് ഭാഗികമായി നടപ്പാക്കുകയും അതിന് പരിഹാരമായി രണ്ടാം കാർഷിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതിരുന്നത് കർഷക വിരുദ്ധമാണ്. കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ അടിയന്തര നേതൃയോഗം നെടുമുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം, രാജൻ മേപ്രാൽ, പി.ജെ.ജെയിംസ്, ഇ.ഷാബ്ദീൻ, ജോർജ് തോമസ്, ജേക്കബ് എട്ടുപറയിൽ, ഡി.ഡി.സുനിൽകുമാർ, ഹക്കീം മുഹമ്മദ് രാജ എന്നിവർ പങ്കെടുത്തു