
ആലപ്പുഴ: പ്രമുഖ ടെക്സ്റ്റൈൽ വ്യാപാരിയും മഹേശ്വരി ടെക്‌സ്‌റ്റൈൽസ് മുൻ പാർട്ണറുമായ ആലപ്പഴ മുല്ലയ്ക്കൽ വാർഡ് ശ്രീനിവാസിൽ രാധാകൃഷ്ണ റെഡ്യാർ (78) നിര്യാതനായി. ആലപ്പുഴ പീസ് ഗുഡ്‌സ് മർച്ചന്റ്സ് അസോ. സ്ഥാപക സെക്രട്ടറിയാണ്. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: ശ്രീനിവാസ് (സുരേഷ്), അയ്യപ്പൻ (മഹേഷ്). മരുമക്കൾ: രതി, ദീപ. ഇന്ന് ഉച്ചയ്ക്ക് 12 വരെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ആലപ്പുഴ മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറും.