ആലപ്പുഴ: മുല്ലക്കൽ മഹേശ്വരി ടെക്സ്റ്റെയിൽസ് മുൻകാല പാർട്‌ണറും പീസ് ഗുഡ്‌സ് മർച്ചന്റ്‌സ് അസോസിയേഷൻ സ്ഥാപകാംഗവുമായ രാധാകൃഷ്ണ റെഡ്യാരുടെ നിര്യാണത്തിൽ വ്യാപാരികൾ അനുശോചിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം എസ്.സബിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര , കെ.എസ്.മുഹമ്മദ്, ബെന്നി, എ.കെ.ജി.എസ്.എം.എ ഭാരവാഹികളായ റോയി പാലത്ര, നസീർ പുന്നക്കൽ, എം.പി.ഗുരു ദയാൽ, കെ.നാസർ, ജേക്കബ് ജോൺ, എ.മോഹൻ എന്നിവർ സംസാരിച്ചു.