ചേർത്തല:വേമ്പനാട്ടുകായലിന്റെയും മത്സ്യതൊഴിലാളികളുടെയും സംരക്ഷണമാവശ്യപ്പെട്ട് മത്സ്യതൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് വൈകിട്ട് തണ്ണീർമുക്കത്ത് പ്രതിഷേധ കൂട്ടായ്മ നടത്തും.തണ്ണീർമുക്കം ബണ്ട് തുറന്നിടുക,പോളപായൽ ഉത്ഭവത്തിൽ തന്നെ വാരി വളമാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരമെന്ന് സരമസമിതി കൺവീനർ പി.എസ്.ഷാജി,മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ഐ.ഹാരിസ്,ഭാരവാഹികളായ പി.എസ്.ബാബു,എം.ഷാനവാസ്,കെ.എൻ.ബാഹുലേയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആലപ്പുഴക്ക് പുറമേ എറണാകുളം,കോട്ടയം ജില്ലകളിലെ മത്സ്യതൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. തുടർച്ചയായി കാമ്പയിനുകൾ നടത്തി നീക്കിയിട്ടും കായലിലെ മാലിന്യങ്ങൾ അനുദിനം കൂടികൊണ്ടിരിക്കുകയാണ്.ഇതിലും അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടാണ് ജനകീയ സമരത്തിലേക്ക് നീങ്ങുന്നത്. വൈകിട്ട് 4ന് നടക്കുന്ന കൂട്ടായ്മ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അദ്ധ്യക്ഷനാകും.സി.പി.എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ.സി.എസ്.സുജാത,മുൻ മന്ത്രി എസ്.ശർമ്മ,ആർ.നാസർ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ,പുല്ലുവിളസ്റ്റാൻലി,സി.ബി.ചന്ദ്രബാബു,എച്ച്.സലാംഎം.എൽ.എ,പി.ഗാനകുമാർ,ടി.മനോഹരൻ,അഡ്വ.കെ,പ്രസാദ് തുടങ്ങിയവർ സംസാരിക്കും.