ചേർത്തല: താലൂക്കിലെ പ്രധാന ആശുപത്രികളായ ചേർത്തല, തുറവൂർ, അരൂക്കുറ്റി ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം ആവശ്യപ്പെട്ടു. സ്‌കാനിംഗ് മെഷീൻ തകരാറിലായിട്ട് നാളേറെയായി. പിടിപ്പുകേടും അട്ടിമറിയുമാണെന്ന് ഇതിനു പിന്നിലെന്ന് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ടി.രാധാകൃഷ്ണൻ, ജനറൽ കൺവീനർ കെ.എൻ.അനിൽകുമാർ, കൺവീനർമാരായ വി.പി.ജോസഫ്, കെ.കെ.വേണുഗോപാൽ, മധുസൂദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഫോറം ജില്ലാ കൺവൻഷനും സഹായവിതരണവും നാളെ രാവിലെ പത്തു മുതൽ ചേർത്തല വുഡ് ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സംരംഭകത്വം എന്ന വിഷയത്തിൽ വയനാട് ജില്ലാ ജനറൽ കൺവീനർ പി.നൗഷാദും നേതൃത്വ പരിശീലനത്തിൽ അഡ്വ.സി.ഭാസ്‌കരനും ക്ലാസെടുക്കും.സംസ്ഥാന ട്രഷറർ രമാരമണി മരണാനന്തര സഹായവും പാണാവള്ളി ഗ്രാമപഞ്ചായത്തംഗം അഡ്വ.എസ്.രാജേഷ് ചികിത്സാ സഹായവിതരണവും നടത്തും.