ചേർത്തല: കെ.എൻ.സെയ്തു മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി അവശതയനുഭവിക്കുന്ന പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രതിമാസ പെൻഷൻ വിതരണ ഉദ്ഘാടനം നാളെ നടക്കും.രാവിലെ 10ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.ജെ.സണ്ണി അദ്ധ്യക്ഷനാകും. അഡ്വ.എസ്.ശരത്, അഡ്വ.സി.കെ.ഷാജിമോഹൻ, അഡ്വ.പി.ഉണ്ണിക്കൃഷ്ണൻ, അഡ്വ.വി.എൻ.അജയൻ,എം.ആർ.രവി, ഐസക്മാടവന, അഡ്വ.സി.ഡി.ശങ്കർ,ടി.ഡി.രാജൻ, ജി.സോമകുമാർ എന്നിവർ സംസാരിക്കും.