പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1668-ാം നമ്പർ ഉളവയ്പ് ശാഖയിലെ 2-ാം നമ്പർ ഡോ.പൽപ്പു സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷികം നാളെ പൂപ്പള്ളി പുരുഷോത്തമന്റെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി പി.കെ.രവി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ജി.പവിത്രൻ അദ്ധ്യക്ഷനാകും. സൗദാമിനി പുരുഷോത്തമൻ ഭദ്രദീപം തെളിക്കും. കലാ കായിക മത്സരങ്ങൾ പഞ്ചായത്തംഗം അംബികാ ശശിധരൻ ഉദ്ഘാടനം ചെയ്യും.വി.കെ.രാജു, എൻ.ഡി.സജി, രജിതാ ശിവരാജ്, ലതാ ബാബു, ശാലിനി രാജീവ്, രജി മോൾ, പുരുഷോത്തമൻ,രാജീവ് തുടങ്ങിയവർ പങ്കെടുക്കും.