ph
കായംകുളത്ത് പൊലീസിന്റെ നവജീവനം പരിപാടി ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവ് ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കേരള പൊലീസ് ആവിഷ്കരിച്ച നവജീവനം പരിപാടി കായംകുളത്ത് നടന്നു. ജില്ലാ പൊലീസ് മേധാവി ജെ.ജയ്ദേവ് ഉദ്ഘാടനം ചെയ്തു. കായംകുളം ഡിവൈ.എസ്.പി.അലക്സ് ബേബി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഒ.ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. കായംകുളം സി.ഐ മുഹമ്മദ് ഷാഫി, കനകക്കുന്ന് സി.ഐ.ജയകുമാർ,കരീലക്കുളങ്ങര സി.ഐ.സുധിലാൽ, വീയപുരം എസ്.ഐ സാമുവൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കായംകുളം സബ് ഡിവിഷൻ പരിധിയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 70 പേർ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു.