ചേർത്തല: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ചേർത്തല നൈപുണ്യ കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് മൂന്നാം വർഷ വിദ്യാർത്ഥികൾ ലോകറെക്കാഡ് ലക്ഷ്യമിട്ട് 1500 ലിറ്റർ വിർജിൻ മൊജിത്തോ മോക്ടെയിൻ പ്രോഗ്രാം ഇന്ന് നടത്തും. ടൈംസ് വേൾഡ് റെക്കാഡ്,ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്,ഏഷ്യ ബുക്ക് ഒഫ് റെക്കോഡ് എന്നീറെക്കോഡുകൾ ലക്ഷ്യമാക്കിയാണ് പ്രോഗ്രാം സംഘടിപ്പിച്ചിട്ടുള്ളത്. നാരങ്ങാ നീരും പുതിനയിലയും പ്രധാന ചേരുവയായിട്ടുള്ള വിർജിൻ മൊജിത്തോ മോക്ടെയിൻ 31 വിദ്യാർത്ഥികളും 12 അദ്ധ്യാപകരും അടങ്ങുന്ന ടീമിന്റെ മാസങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായാണ് തയ്യാറാക്കിയത്.