ചേർത്തല:മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പ്രവർത്തിക്കുന്ന സി.എൽ.സിയുടെ നേതൃത്വത്തിൽ കേരളത്തിലെ ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന സംസ്ഥാന തല കേരളാ ക്വിസ് മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ 15 ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫോറോനാ പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കുന്ന മത്സരം ജില്ലാകളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും.ഒന്ന് മുതൽ എട്ട് വരെ സ്ഥാനക്കാർക്ക് 10,001 രൂപ മുതൽ 1,001 രൂപവരെയുള്ള കാഷ് അവാർഡുകളും എവറോളിംഗ് ട്രോഫിയും നൽകും.സെമിഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാ ടീമിനും കാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾ നവംബർ പത്തിനകം ഓൺലൈൻ മുഖേനയോ 8590264344 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണം.ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം. രജിസ്‌ട്രേഷനും വിശദാംശങ്ങൾക്കും ഫോൺ :7356882144, 9020119959, 6282440611, 9249958748.