janakeeyam-2022
'ജനകീയം 2022' ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബുധനൂ‍ർ ഗവ.എച്ച്.എസ്.എസ് ടീമിന് മാന്നാർ ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, സുനിത എബ്രഹാം എന്നിവർ ട്രോഫി സമ്മാനിക്കുന്നു

മാന്നാർ: ആസാദി കാ അമൃത് മഹോത്സവ്, ജനകീയാസൂത്രണം ഇരുപത്തഞ്ചാം വാർഷികം എന്നിവയോടനുബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാന്നാ‍ർ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് പരിധിയിലുളള 14 ഗ്രാമപഞ്ചായത്തുകളി‍ലെ ഹയ‍ർസെക്കൻഡറി വിദ്യാർത്ഥിക‍ൾക്കായി 'ജനകീയം 2022' ക്വിസ് മത്സരം നടത്തി. മാന്നാർ പഞ്ചായത്ത് ഹാളി‍ൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി‍ൽ ശ്രദ്ധേയം ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ പെർഫോമൻസ് ഓഡിറ്റ് സൂപ്പ‍ർവൈസർ സി.പി.വിൻസന്റ്‍ പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചും പഞ്ചായത്ത് സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ക്വിസ് മത്സരത്തി‍ൽ ബുധനൂ‍ർ ഗവ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും പച്ച ലൂർദ്ദ് മാത ഹയ‍ർ സെക്കൻഡറി സ്കൂ‍ൾ രണ്ടാം സ്ഥാനവും പുളിങ്കുന്ന് സെന്റ് ജോസഫ് ഹയ‍ർ സെക്കൻഡറി സ്കൂ‍‌ൾ മൂന്നാം സ്ഥാനവും നേടി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തി‍ൽ 18 നു നടക്കുന്ന ജില്ലാതല മത്സരത്തി‍ൽ വിജയികൾ പങ്കെടുക്കും.