ആലപ്പുഴ:ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പ്രധാനമന്ത്രിക്ക് കത്ത് നൽകി. ജനവിരുദ്ധമായ തീരുമാനങ്ങൾ രാജ്യത്തിന്റെ ഐക്യത്തേയും ഫെഡറൽ സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.