sunil-sredheyam

മാന്നാർ : മാന്നാർ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേര രക്ഷാ വാരാചരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ കൃഷി അസി. ഡയറക്ടർ ഗീത.എസ്‌ സംസാരിച്ചു. കൃഷി ഓഫീസർ ഹരികുമാർ പി.സി സ്വാഗതം പറഞ്ഞു. അഭിലാഷ് കരിമുളയ്ക്കൽ കേര കർഷകർക്കായുള്ള ക്ലാസ് നയിച്ചു. തെങ്ങിൻ തോട്ടത്തിൽ കൃഷി ചെയുന്നതിനുള്ള പയർ വിത്ത്, ശീമക്കൊന്ന കമ്പ് എന്നിവയുടെ വിതരണവും നടത്തി.